Thursday, May 2, 2024
keralaNews

ഓട്ടോറിക്ഷ മറിഞ്ഞ് ഒന്‍പതു വയസ്സുകാരി മരിച്ചു.

ബത്തേരി കുപ്പാടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. വേങ്ങൂര്‍ പല്ലാട്ട് ഷംസുദ്ദീന്റെ മകള്‍ സന ഫാത്തിമ (9) ആണ് മരിച്ചത്. മാതാവ് നസീറയുടെ കാക്കവയലിലെ വീട്ടില്‍നിന്നു വേങ്ങൂരിലേക്ക് വരുമ്പോള്‍ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുന്‍പില്‍ രാവിലെ ആറരയോടെയായിരുന്നു അപകടം. മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.