Saturday, May 18, 2024
Local NewsNews

മുണ്ടക്കയം ഹാരിസ്സന്‍ എസ്റ്റേറ്റില്‍ ബിഎംഎസ് ധര്‍ണ്ണ നടത്തി


മുണ്ടക്കയം: തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട്
മുണ്ടക്കയം ഹാരിസ്സന്‍ എസ്റ്റേറ്റില്‍ ബിഎംഎസ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ ബി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി. എസ് പ്രസാദ് യൂണിയന്‍ പ്രസിഡന്റ് കെ കെ കരുണാകരന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ രതീഷ് എരുമേലി ബിഎംഎസ് പഞ്ചായത്ത് സെക്രട്ടറി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.