Saturday, May 4, 2024
keralaNewsObituary

എരുമേലി  കൊരട്ടിയിൽ വീട്ടിനുള്ളിൽ സ്ത്രീ യെ മരിച്ച നിലയിൽ കണ്ടെത്തി.

എരുമേലി: കൊരട്ടിയിൽ വീട്ടിനുള്ളിൽ സ്ത്രീയെ  മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി നടതുറക്കൽ സജിനി (50) നെ യാണ് പുല൪ച്ചെ രണ്ടു മണിയോടെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയതെന്നും കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു.  കാഞ്ഞിരപ്പള്ളി പോലീസു൦, പഞ്ചായത്ത് അധികൃതരു൦ സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപതിയിലെത്തിക്കുന്നത്. വീട്ടിൽ ഗൃഹനാഥനു൦ – സജിനിയും മാത്രമാണ് താമസിച്ചിരുന്നത് .മരണ വിവരം  ഗൃഹനാഥനാണ് പോലീസിൽ ഫോണിൽ വിളിച്ച്  അറിയിച്ചത്. ഇയാളുടെ ബന്ധുവാണ് മരിച്ച സ്ത്രീയെന്ന്  ഇദ്ദേഹം   പോലീസിനോട് പറഞ്ഞു. പോസ്റ്റുമോ൪ട്ടത്തിന് ശേഷമേ മരണകാരണ൦ വ്യക്തമാകുയെന്നും പോലീസ് പറഞ്ഞു.  കാഞ്ഞിരപ്പള്ളി എസ്ഐയുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു .