Sunday, May 5, 2024
keralaNews

രാജ്യമാകെ ശ്രദ്ധിക്കുന്ന വിധിയാണ് :സമൂഹത്തിനുള്ള സന്ദേശമാകണം; പ്രോസിക്യൂഷന്‍

വിസ്മയയുടെ കേസ് വ്യക്തിക്കെതിരായി ഉള്ളതല്ല.ആത്മഹത്യ കൊലപാതകത്തിനു തുല്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ . വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യമാകെ ശ്രദ്ധിക്കുന്ന വിധിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി വിസ്മയയുടെ മുഖത്ത് ചവിട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസവുമുള്ള പ്രതിക്ക് പശ്ചാത്താപമില്ല. നിയമം പാലിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീധനം ചോദിച്ച് വാങ്ങിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.