Tuesday, April 23, 2024
keralaNews

വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.

റാന്നി :പമ്പാനദിയിലെ പേരൂച്ചാല്‍ കടവില്‍ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൊറ്റാത്തൂര്‍ ചിറപ്പുറം കുന്നുംപുറത്ത് സാംകുട്ടിയുടെ ഭാര്യ മണിയമ്മയുടെ (62) മൃതദേഹമാണ് കണ്ടെടുത്തത്. രാവിലെ 7 മണിയോടെ ആറ്റില്‍ ചാടുകയായിരുന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കടവിന് 150 മീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.