Sunday, April 28, 2024
keralaNews

എരുമേലിയിൽ  ഓട്ടോ,ടാക്സി തൊഴിലാളികൾ പഞ്ചായത്ത് പടിക്കൽ പ്രതിഷേധം തുടങ്ങി. 

എരുമേലി: എരുമേലി ടൗണിൽ മുണ്ടക്കയം പാതയിലെ റോഡരികിലെ ഓട്ടോ സ്റ്റാൻന്റ് അനധികൃതമാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ ഓട്ടോ ടാക്സി തൊഴിലാളികൾ പഞ്ചായത്ത് പടിക്കൽ പ്രതിഷേധം തുടങ്ങി.നൂറോളം വരുന്ന ഓട്ടോ ടാക്സി തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓട്ടോ സ്റ്റാൻന്റ് സ്ഥാപിക്കുക,തൊഴിലാളികളോട്  നീതി പുലർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം .ഇന്നലെ  വൈകുന്നേരമാണ്  റോഡരിയിലെ ഓട്ടോ സ്റ്റാൻന്റ് അനധികൃതമാണെന്ന ഗ്രാമ പഞ്ചായത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എട്ട് കച്ചവടക്കാർ കോടതിയെ സമീപിച്ച് കടകളുടെ മുന്നിൽ  ” നൊ പാർക്കിംഗ് ” ബോർഡുകൾ സ്ഥാപിച്ചത്. ഇന്നലെ വൈകിട്ടും – ഇന്ന് രാവിലെയും
പഞ്ചായത്ത്  ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ കോടതി ഉത്തരവിൽ നിന്നും പിന്നോട് പോകില്ലെന്നും വ്യാപാരി സംഘടനകളും പറയുന്നു.എന്നാൽ മണിക്കൂറുകളായി തുടരുന്ന പ്രതിഷേധ  സമരം തുടർന്നിട്ടും
പോലീസ് എത്തിയിട്ടില്ല. എന്നാൽ ഇന്നലെ വരെയുണ്ടായിരുന്ന ഭരണകക്ഷിയിൽപ്പെട്ട യൂണിയൻ നേതാക്കളുടെ അസാന്നിദ്ധ്യം ചർച്ചയാകുകയാണ്.എന്നാൽ ഓട്ടോ ടാക്സി ഓടാത്തതു കൊണ്ട് നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത് .
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പരിഹാരം കാണാനുള്ള ചർച്ചകളിലുമാണ്.