Sunday, April 28, 2024
keralaNewspolitics

എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ സൗകര്യം  ഒരുക്കിയിട്ടുണ്ട്; ദേവസ്വം  പ്രസിഡന്റ് 

നീലിമലപാത തുറക്കാൻ നടപടി തുടങ്ങി . 

എരുമേലി:മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  എരുമേലിൽ എത്തുന്ന അയ്യപ്പഭക്തർക്ക്  കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്  അഡ്വ.കെ അനന്തഗോപൻ പറഞ്ഞു.                          എരുമേലിയിലെ  ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. നിലവിൽ 140 ശൗചാലയങ്ങൾ,21 കടകൾ ലേലം ചെയ്തു. കുളിക്കാനായി 10  ഷവർ ബാത്തുകൾ നിർമ്മിച്ചു. അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് മറ്റു സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു .  പ്രതിദിനം 30000 അയ്യപ്പഭക്തർക്കാരാണ് ദർശനത്തിനായി അനുമതിയുള്ളത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വളരെ കുറച്ചു അയ്യപ്പഭക്തരാണ് എത്തിയത് .ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും അതിനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയെ സംബന്ധിച്ച് ആചാര അനുഷ്ഠാനങ്ങൾ  വളരെ പ്രാധാന്യമുള്ളതാണ്.എരുമേലി പേട്ടതുള്ളൽ , പമ്പാസ്നാനം , നെയ്യഭിഷേകം എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള കരുതൽ ജാഗ്രത നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരുമാണ് . സർക്കാർ നൽകിയിട്ടുള്ള നിയന്ത്രണങ്ങൾക്ക്  വിധേയമായി പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നീലിമല വഴിയുള്ള അയ്യപ്പഭക്തരുടെ യാത്രാ വിലക്ക് നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരികരിച്ചു വരുന്നുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.എരുമേലിയിലെ ദേവസ്വം ബോർഡ് വക പാർക്കിംഗ് മൈതാനങ്ങളുടെ ശോചനീയാവസ്ഥ  പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ധനസഹായത്തോടെ എരുമേലിയിൽ നടപ്പാക്കുന്ന 14 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു. അന്നദാന മണ്ഡപം, മെസ്സ് , ഗസ്റ്റ് ഹൗസ്, അടക്കമുള്ള സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത് . അടുത്ത വർഷത്തേക്ക് ഇത് പൂർത്തീകരിക്കും. എരുമേലിയിലെ വിവിധ  സ്ഥലങ്ങൾ  സന്ദർശിക്കുകയും ചെയ്തു . പുതുതായി നിയമിതനായ ബോർഡ് അംഗം മനോജ് ചരളേൽ ,ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു,ചീഫ് എൻജിനീയർ ജി.എസ് ബൈജു, അസി. കമ്മീഷണർ ശ്രീലേഖ, എരുമേലി  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. പി സതീഷ് കുമാർ , എക്സിക്യൂട്ടീവ് എൻജിനിയർ വിജയമോഹൻ , എന്നിവരും  ഒപ്പം ഉണ്ടായിരുന്നു .