Tuesday, May 14, 2024
keralaNewspolitics

ജാമ്യം കിട്ടിയില്ല; പി.സി ജോര്‍ജ്ജ് റിമാന്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം മതവിദ്വേഷ കേസില്‍ പി.സി ജോര്‍ജ്ജ് റിമാന്റില്‍. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

14 ദിവസത്തേക്കാണ് പി.സി ജോര്‍ജ്ജിനെ റിമാന്റ് ചെയ്തത്. റിമാന്‍ഡിന് ഉത്തരവിട്ട സാഹചര്യത്തില്‍ പി.സി ജോര്‍ജ്ജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയത്. പിന്നാലെ പി.സി ജോര്‍ജ്ജിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലാണ് ജോര്‍ജ്ജ് കഴിഞ്ഞത്. രാവിലെ ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം ജോര്‍ജ്ജിനെ കോടതിയിലെത്തിച്ചു.

മജിസ്ട്രേറ്റിന്റെ ചേംബറിന് മുന്നില്‍ രാവിലെ ഏഴരയോടെയായിരുന്നു ജോര്‍ജ്ജിനെ ഹാജരാക്കിയത്. ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

നേരത്തെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് ജാമ്യം ലഭിക്കാതിരുന്നത്.