Friday, May 3, 2024
indiaNewsObituary

ലോറി മിനി ട്രക്കില്‍ ഇടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം.

ചെന്നൈ: തമിഴ്നാട് ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രക്കില്‍ ഇടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചന്ദ്രശേഖര്‍ (70), ശശികുമാര്‍ (30), ദാമോധരന്‍ (28), ഏഴുമലൈ (65), ഗോകുല്‍ (33), ശേഖര്‍ (55) എന്നിവരാണ് മരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.കാര്‍ത്തിക ദീപം ഉത്സവം ആഘോഷിച്ച് തിരുവണ്ണാമലൈ ജില്ലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരാണ് കൊല്ലപ്പെട്ടത്. മിനി ട്രക്കില്‍ 15-ലധികം പേര്‍ ഉണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ മധുരാന്തകത്തിന് സമീപം ജാനകിപുരത്തിന് സമീപം ചെന്നൈ-ട്രിച്ചി ദേശീയപാതയിലാണ് അപകടം. മിനിലോറിയില്‍ ഉണ്ടായിരുന്നവര്‍ പല്ലാവരം പൊളിച്ചാലൂര്‍ സ്വദേശികളായ തൊഴിലാളികളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി.