Friday, May 10, 2024
keralaNews

2100 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ 2100 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4039 പേര്‍ കോവിഡ് മുക്തരായി. 13 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 4300 ആയി. 51948 സാംപിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.04. 40,867 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.കോവിഡ് ഭേദമായവരുടെ എണ്ണം 10,31,865 ആയി. കോഴിക്കോടാണ് കൂടുതല്‍ കോവിഡ് ബാധിതര്‍ 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍കോട് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കോവിഡ് ബാധിതര്‍.