Monday, April 29, 2024
indiaNewsObituarypolitics

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയം ആഘോഷിച്ച ബാബര്‍ അലിയെ മതമൗലികവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തി

ലക്നൗ : ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിച്ചതിന് മുസ്ലീം യുവാവിനെ മതമൗലികവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഖുശിനഗര്‍ ജില്ലയിലെ കത്ത്ഗര്‍ഹി ഗ്രാമത്തില്‍ മാര്‍ച്ച് 20 നായിരുന്നു സംഭവം.

ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയതിനും പാര്‍ട്ടിയുടെ ചരിത്ര വിജയം ആഘോഷിച്ചതിനുമായിരുന്നു മര്‍ദ്ദനം. ബിജെപി വിജയിച്ചതിന് പിന്നാലെ ബാബര്‍ ഗ്രാമത്തില്‍ മുഴുവന്‍ ലഡ്ഡു വിതരണം ചെയ്തിരുന്നു.

മതമൗലികവാദികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാബറിനെ ജില്ലാ ആശുപത്രിയിലും പിന്നീട് ലക്നൗവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇയാള്‍ മരിച്ചത്.

ബാബര്‍ മരിച്ചിട്ടും കലിയടങ്ങാത്ത രാഷ്ട്രവിരുദ്ധര്‍ ബാബറിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് എംഎല്‍എയും മറ്റ് അധികൃതരും സ്ഥലത്തെത്തി കുടുംബവുമായി സംസാരിച്ചതിന് ശേഷമാണ് ഇവര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായത്.

ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ ബാബറിനെതിരെ നേരത്തെയും ഭീഷണികള്‍ ഉയര്‍ന്നിരുന്നു എന്നും കുടുംബം വ്യക്തമാക്കി. തുടര്‍ന്ന് ബാബര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഗുണ്ടകള്‍ ചേര്‍ന്ന് ബാബറിനെ ആക്രമിച്ച് വീടിന് മുകളില്‍ നിന്നും താഴെ ഇടുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ ബാബറിന്റെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്.