Tuesday, May 14, 2024
Local NewsNews

മുണ്ടക്കയം പാലൂര്‍കാവില്‍ എക്‌സൈസ് വിദേശമദ്യം പിടികൂടി

മുണ്ടക്കയം : എക്‌സൈസ്റ്റ് സംഘം പെരുവന്തനം പാലൂര്‍കാവ് ഭാഗത്ത് നടത്തിയ പെട്രോളിംങ്ങില്‍ അരലിറ്ററിന്റെ 46 കുപ്പികളില്‍ 23 ലിറ്റര്‍ വില്പനക്കായി കരുതി വച്ച ഇന്ത്യന്‍ നര്‍മ്മിത വിദേശമദ്യവും വില്‍ക്കാന്‍ ശ്രമിച്ച ആളേയും പിടികൂടിയത്. പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പക്ടര്‍ സബിന്‍ റ്റി യും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത് . വിദേശമദ്യം വില്പനക്കായി സൂക്ഷിച്ചു വച്ച കുറ്റത്തിന് പീരുമേട് താലൂക്കില്‍ പെരുവന്തനം വില്ലേജില്‍ പാലൂര്‍കാവ് പൈകുഴി കരയില്‍ കല്ലുപ്പുറത്ത് വീട്ടില്‍ അഭിജിത് കെ ആര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനക്ക് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബിന്‍, ഷൈജു വിടി, ഷിജില്‍ ജിപി, നദീര്‍ കെ ഷംസ്,വിനോദ് പി കെ, ഷിജു ദാസ്, പ്രിവെന്റ്റീവ് ഓഫീസര്‍ ബിജുമോന്‍ ഡി, ഗ്രേഡ് പ്രിവെന്റ്റീവ് ഓഫീസര്‍ ജയരാജ് എന്‍ സി, വനിത സിവില്‍ എക്സെസ് ഓഫീസര്‍ സിന്ധു കെ തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.