Saturday, May 4, 2024
keralaLocal NewsNewspolitics

” വരൂ  വികസനത്തിന്റെ വാതിൽ  തുറക്കാം ” വോട്ടർമാരുടെ മനസ്സ് കീഴടക്കി റെജി അമ്പാറ …… 

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചേനപ്പാടി ബ്ലോക്ക് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന റെജി അമ്പാറ തന്റെ  പ്രചരണ പരിപാടികൾ കൊണ്ട് വ്യത്യസ്തനാവുകയാണ് . കഴിഞ്ഞ കാലങ്ങളിൽ നമുക്ക് നഷ്ടപ്പെട്ടു പോയ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ” വരൂ  വികസനത്തിന്റെ വാതിൽ തുറക്കാം ”  എന്ന മുദ്രാവാക്യവുമായാണ് റെജി അമ്പാറ  വാർഡിലെ വോട്ടർമാരുടെ മനസ്സ്കീഴടക്കുന്നത്. 
                                   വാർഡിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന റെജി അമ്പാറ വാർഡുകളുടെ വികസനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതാണ് ഏറെ പ്രസക്തമാകുന്നത്.
വീടുകൾ,കുടിവെള്ളം,പെൻഷനുകൾ,റോഡുകൾ,സാംസ്ക്കാരിക കേന്ദ്രങ്ങൾ,കൃഷി അടക്കം വരുന്ന വികസനകാര്യങ്ങളിലാണ്
റെജി അമ്പാറ കർഷകൻ ലക്ഷ്യം വയ്ക്കുന്നത്.
വീട്ടിലെ മുതിർന്നവർ യുവതി – യുവാക്കൾ  കുട്ടികൾ എല്ലാവരേയും കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും ” കേരള ബ്രേക്കിംഗ് ” ന്യൂസിനോട് പറഞ്ഞു. ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള പ്രവർത്തനവും -സൗഹൃദവും ഈ തിരഞ്ഞെടുപ്പിൽ അനുഗ്രഹമായെന്നും ജനങ്ങൾ വികസന ലക്ഷ്യം പൂർത്തീകരിക്കാൻ തന്നെ തിരഞ്ഞെടുക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.