Friday, March 29, 2024
indiaNewspolitics

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

പറ്റ്‌ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം.                              അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വേദിയിലെത്തിയ അക്രമി നിതീഷ് കുമാറിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു.

പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

പുറകിലൂടെയെത്തി അക്രമി ഡെയ്സില്‍ കയറുകയും പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ കുനിഞ്ഞ മുഖ്യമന്ത്രിയെ അടിക്കുകയുമായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ അക്രമിയെ കീഴ്‌പ്പെടുത്തി. മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വന്‍സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടങ്ങി. നേരത്തെ ബിഹാര്‍ തെരഞ്ഞെടുപ്പിനിടെ ഒരു റാലിയില്‍ വച്ചും നിതീഷ് കുമാറിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിതീഷ് കുമാറിന്റെ സുരക്ഷ കൂട്ടിയിരുന്നു.