Saturday, May 4, 2024
keralaNewspolitics

കോണ്‍ഗ്രസ് മാര്‍ച്ചിനിടെ കോട്ടയത്ത് സംഘര്‍ഷം: പൊലീസിന് നേരെ കല്ലേറ്

കോട്ടയം : കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. ഇത് പൊലീസ് സംഘം തടഞ്ഞു.

പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

നൂറിലേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥലത്തുള്ളത്. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ വിരളിലെണ്ണാവുന്ന എണ്ണം പൊലീസ് സംഘമാണ് സ്ഥലത്തുള്ളത്.

സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരെ തടയാന്‍ കഴിയുന്നത്ര പൊലീസ് സംഘം സ്ഥലത്തില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കല്ലേറില്‍ പൊലീസ് ഉദ്യോഗസ്ഥന് തലക്ക് പരിക്കേറ്റു. കലക്ടറേറ്റിനു മുന്നിലെ ഇടതു സംഘടനകളുടെ ഫ്‌ളക്‌സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു.