Tuesday, May 14, 2024
indiaNewsSports

സ്വിസ് ഓപ്പണ്‍ കിരീടം പി.വി സിന്ധു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് സ്വിസ് ഓപ്പണ്‍ കിരീടം.   തായ്ലാന്‍ഡിന്റെ ബുസാനന്‍ ഒങ്ബാംരംഗ്ഫാനെതിരെ അനായാസമായാണ് സിന്ധു വിജയം കരസ്ഥമാക്കിയത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ 21-16, 21-8 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 49 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു.പിവി സിന്ധുവിന്റെ ഈ സീസണിലെ രണ്ടാമത്തെ വനിതാ സിംഗിള്‍സ് കിരീടമാണിത്. എന്നാല്‍ സ്വിസ് ഓപ്പണ്‍ കിരീടം ആദ്യമായാണ് സിന്ധു നേടുന്നത്. കഴിഞ്ഞ തവണ ഫൈനലിലെത്തി പരാജയം നേരിട്ടിരുന്നു. 2022ലെ സ്വിസ് ഓപ്പണ്‍ നേടിയ പിവി സിന്ധുവിന് അഭിനന്ദനങ്ങള്‍. അവളുടെ നേട്ടങ്ങള്‍ ഇന്ത്യയിലെ യുവതയെ പ്രചോദിപ്പിക്കുന്നു. ഭാവിയില്‍ വരാനിരിക്കുന്ന അവളുടെ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുകയാണ്’, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.