Friday, May 3, 2024
keralaNews

മൊമന്റോ നല്കി ആദരിച്ചു .

കാഞ്ഞിരപ്പളളി പട്ടിമറ്റം കോണ്‍ഗ്രസ് 12 -ആം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അമാന്‍ നഗര്‍,തടിക്കംപറമ്പ്,കറിപ്ലാവ് എന്നീ ഭാഗങ്ങളിലുള്ള sslc, +2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പതിനാലോളം കുട്ടികളെ മൊമന്റോ നല്‍കി ആദരിച്ചു.വാര്‍ഡ് പ്രസിഡന്റ് റോസപ്പന്‍ പടപ്പാടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി ഡി സി ജന : സെക്ര : റോണി കെ ബേബി ഉല്‍ഘാടനം ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ റസിലി തേനംമ്മാക്കല്‍ , പി പി അബ്ദുല്‍സലാം, അജ്മല്‍ പാറയ്ക്കല്‍.,നിബു ഷൗക്കത്,ഷക്കീര്‍,ബേബി വട്ടക്കാട്,ബൂത്ത് പ്രസിഡന്റ് പ്രതീഷ് എസ് നായര്‍, പഞ്ചായത് അംഗം മുബീന, ഡെന്നീസ് ഇടത്തിനകം, ജലീല്‍,ഷബീര്‍, അംബിക സോമശേഖരന്‍, ജെ എച്ച് ഷെമീര്‍,ഫൈസല്‍ മാളിയേക്കല്‍, നജീബ് പട്ടിമറ്റം എന്നിവര്‍ നേതൃത്വം നല്‍കി.