Sunday, April 28, 2024
HealthkeralaNews

ഈച്ചയെ പേടിച്ച് ഒരു ഗ്രാമം; തൃശൂര്‍ മേലൂര്‍ പഞ്ചായത്തിലെ പൂലാനി എന്ന ഗ്രാമം മുഴുവന്‍ ഭീതിയില്‍

തൃശൂര്‍: തൃശൂര്‍ മേലൂര്‍ പഞ്ചായത്തിലെ പൂലാനി എന്ന ഗ്രാമം മുഴുവന്‍ ഭീതിയിലാണ്. കാരണക്കാരാകട്ടെ ഒരുതരം ഈച്ചകളും. പ്രത്യേക തരം ഈച്ചകളെ പേടിച്ച് കഴിയുകയാണ് നാട്ടുകാരിപ്പോള്‍. കടിച്ചാല്‍ ദിവസങ്ങളോളം ശരീരത്തില്‍ നീരു വന്നു വീര്‍ക്കുന്നതിനാല്‍ ഗ്രാമീണര്‍ മുണ്ടു മാറ്റി പാന്‍്സ് ഇടാന്‍ തുടങ്ങിയിരിക്കുകയാണ്. ബിയര്‍ ഫ്ലൈ വിഭാഗത്തില്‍പ്പെട്ടവയാണിതെന്നും കൂടുതല്‍ പഠനം നടത്തിവരികയാണെന്നും ആരോഗു വകുപ്പ് അറിയിച്ചു.നേരത്തെ മുണ്ടുടുത്തവരൊക്കെ ഇപ്പോള്‍ അതുമാറ്റി പാന്റ്സിടാന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി ഈച്ചയുടെ ആക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ഇവര്‍. ദേഹത്ത് വന്നിരിക്കുന്നത് അറിയില്ല. കടിച്ചുകഴിഞ്ഞാല്‍ നീരുവന്ന് വീങ്ങി വേദനയെടുക്കും. ചൊറിച്ചിലുമുണ്ടാകും. ചിലര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഈച്ചകാരണമുണ്ടാകുന്നത്.