Monday, May 13, 2024
Local NewsNews

എരുമേലി ദേവസ്വം ബോര്‍ഡ് അന്നദാന കേന്ദ്രത്തില്‍ തിരക്കേറി

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എരുമേലിയില്‍ ആരംഭിച്ച അന്നദാന കേന്ദ്രത്തില്‍ അയ്യപ്പ ഭക്തരുടെ തിരക്കേറി . രാവിലെ 11 മണിക്കാരംഭിക്കുന്ന ഔഷധ ഗുണമുള്ള അന്നദാനവും, വൈകിട്ട് ആറ് മണി മുതല്‍ ആരംഭിക്കുന്ന അന്നദാനത്തിലുമായി മുവായിരത്തിലധികം അയ്യപ്പ ഭക്തര്‍ എത്തുന്നതായും അധികൃതര്‍ പറഞ്ഞു. അന്നദാനത്തിന് പുറമേ രണ്ട് ക്ഷേത്രങ്ങളിലും ചുക്ക് വെള്ളം വിതരണവും നടന്നു വരുകയാണെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ അപ്പം – അരവണ പ്രസാദവും, വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് സൗകര്യം അടക്കം ചെയ്തു വരുന്നതായും അധികൃതര്‍ പറഞ്ഞു. നവംബര്‍ 17 വൃശ്ചികം ഒന്ന് മുതല്‍ ആരംഭിച്ചതാണ് അന്നദാനം. അമ്പലത്തിന് പുറക് വശത്ത് പ്രത്യേകം പന്തല്‍ കെട്ടിയാണ് അന്നദാനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

പോക്കറ്റിക്കാരുടെ ചിത്രങ്ങള്‍
പോലീസ് വച്ചു

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ വിവിധ മേഖലകളില്‍ പോക്കറ്റിക്കാരുടെ ചിത്രങ്ങള്‍ പോലീസ് വച്ചു .എരുമേലി ക്ഷേത്ര കുളികടവിലും കൊച്ചമ്പലത്തിലും – ടൗണിലുമാണ് മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് .