Sunday, May 5, 2024
indiakeralaNews

ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഏഴായി

ഊട്ടി കുന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഏഴായി. മൂന്നുപേര്‍ക്ക് പരുക്കേറ്റു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനുള്‍പ്പെടെ ഗുരുതര പരുക്ക്.14 യാത്രക്കാരില്‍ ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും സ്റ്റാഫും ഉള്‍പ്പെടുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ സേന പുറത്തുവിട്ടിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നു കരുതുന്നു.അപകടസമയത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നുവെന്ന് സമീപവാസി എസ്.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കട്ടേരി ഫാമിനു സമീപമാണ് അപകടമെന്നും എസ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ വെല്ലിങ്ടണില്‍ ഇറങ്ങാതെ തിരിച്ചു പോകുമ്പോഴാണ് അപകടമെന്ന് കരുതുന്നുവെന്നും ഇയാള്‍ പറഞ്ഞു.