Monday, May 6, 2024
keralaNewspolitics

ഇസ്ലാമിക മതാനുഷ്ഠാനങ്ങള്‍ കോടതി വിധിയ്ക്ക് അനുസരിച്ച് മാറ്റാന്‍ കഴിയില്ല;  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

കണ്ണൂര്‍: കോടതി വിധിയ്ക്ക് അനുസരിച്ച് ഇസ്ലാമിക മതാനുഷ്ഠാനങ്ങളോ ജീവിത രീതികളോ മാറ്റാന്‍ ആകില്ലെന്നും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. വിധിയ്ക്കെതിരെ സുപ്രീംകോടതിയില്‍ കേരള മുസ്ലീം ജമാഅത്ത് ഹര്‍ജി നല്‍കും. കര്‍ണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നും കാന്തപുരം പറഞ്ഞു. അല്‍ മഖര്‍ 33-ാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെയും കാന്തപുരം ഹിജാബ് വിഷയത്തിലെ ഹൈക്കോടതി വിധിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതൊരാള്‍ക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ ഇതിന് എതിരായാണ് പലപ്പോഴും കോടതി വിധികള്‍ ഉണ്ടാകുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇസ്ലാം മതത്തില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിജാബ് വിഷയത്തില്‍ വിധി പറഞ്ഞത്. ഇതാണ് നിലവില്‍ ഇസ്ലാമിക സംഘടനകളെയും മതമൗലികവാദികളെയും ചൊടിപ്പിച്ചിരിക്കുന്നത്. ഹിജാബ് മതത്തിന്റെ ഭാഗമാണെന്നാണ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇക്കൂട്ടര്‍.