Wednesday, May 15, 2024
Local NewsNews

എരുമേലിയില്‍ ബേക്കറിയില്‍ നിന്നും പൂപ്പല്‍ പിടിച്ച അലുവയും പഴകിയ എണ്ണയും പിടിച്ചു

 

ലൈസന്‍സോ – ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റോ ഇല്ല                                ഭക്ഷ്യവിഷബാധയേറ്റു: കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍ തേടി

എരുമേലി: എരുമേലി പഞ്ചായത്തിന്റെ ലൈസന്‍സോ – ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത ബേക്കറിയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പൂപ്പല്‍ പിടിച്ച രണ്ട് കിലോയോളം അലുവയും, തുടര്‍ച്ചയായി ഉപയോഗിച്ച് ഉപയോഗ്യമല്ലാത്ത 20 ലിറ്റര്‍ എണ്ണയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.                                                                             എരുമേലി ടൗണില്‍ സെന്റ് തോമസ് സ്‌കൂള്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയില്‍ നിന്നാണ് ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കള്‍ പിടിച്ചെടുത്തത്.എന്നാല്‍ നാളുകളായി പ്രവര്‍ത്തിക്കുന്ന കടക്ക് പഞ്ചായത്തിന്റെ ലൈസന്‍സും, ആരോഗ്യ വകുപ്പിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റും ഇല്ലെന്നും പരിശോധക സംഘം പറഞ്ഞു.                                                                                                               സമീപമുളള കടയില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും കണ്ടെടുത്തു.പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ലാതെ കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുകയാണ് . ഇതിനിടെ കടയില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടിക്ക് ഭക്ഷ്യ വിഷബാധയേല്‍ക്കുകയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍ തേടേണ്ട സാഹര്യവുമുണ്ടായി.                                                                                                                 കുട്ടിയുടെ വീട്ടുകാര്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. എരുമേലിയിലെ ഭക്ഷണ വില്‍പന ശാലകളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.