Sunday, May 5, 2024
indiaNews

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്

റായ്പൂര്‍ : സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരാക്രമണം.

തുടര്‍ന്ന് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. സുഖ്മ ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്.

ഇല്‍മഗൗണ്ടയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. പതിയിരുന്ന് ഭീകരര്‍ ക്യാമ്പിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ശബ്ദംകേട്ട് ക്യാമ്പിന് പുറത്തേക്ക് വന്ന ജവാന്മാര്‍ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സേനയുടെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഭീകരര്‍ ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.