Monday, April 29, 2024
keralaNews

ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടര്‍

ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്. വ്യാപക ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും കലക്ടര്‍ പറഞ്ഞു. അതേസമയം, മഴ ദുരിതംവിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി പ്രദേശങ്ങളിലും തൊടുപുഴയിലും വീണ്ടും കനത്ത മഴ. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിന് സമീപം ചക്രവാത ചുഴി തുടരുകയാണ്. കിഴക്കന്‍കാറ്റ് ശക്തിപ്പെട്ടതിനാല്‍ അടുത്ത ബുധനാഴ്ചവരെ ശക്തമായ മഴക്കും സാധ്യതയുണ്ട്.