Thursday, May 16, 2024
keralaNews

മലയോര മേഖലയിൽ കനത്ത മഴ; വണ്ടംപതാലിൽ ഉരുൾ പൊട്ടൽ .

  • മുല്ലപ്പെരിയാറിൽ ജല നിരപ്പുയർന്നു
  • എരുമേലി ചരളയിലും തടയണ തകർന്നു .
  • ആങ്ങമൂഴിയിൽ കാർ ഒഴിക്കിൽപ്പെട്ടു
  • നിരവധി സ്ഥലങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

മുണ്ടക്കയം : മുണ്ടക്കയം വണ്ടൻപതാൽ കൂപ്പ് ഭാഗത്താണ് ആദ്യം കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായി . ഇതേ തുടർന്ന്  വണ്ടന്‍പതാല്‍, അസംബനി ഭാഗത്താണ് മഴവെളളമൊഴുക്കും ശക്തമായിരിക്കുകയാണ്.കരിനിലം മേഖലയിൽ വെള്ളപ്പൊക്കം ഉണ്ടായി. കനത്ത മഴയിൽ എരുമേലിയിലടക്കം തോടുകൾ നിറഞ്ഞതോടെ മണിമലയാറ്റിൽ ജലനിരപ്പ് ഉയര്‍ന്നു.. റോഡുകളിൽ വെള്ളം കയറി പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപെട്ടു.. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം ഉയർന്നതോടെ പാലം വരെ ജലനിരപ്പ് ഉയർന്നു .
ഇതിനിടെ ജില്ലയിൽ കനനത്ത മഴ ശക്തമാകുമെന്ന് പി.കെ ജയശ്രീ മുന്നറിപ്പ് നൽകി . മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ ജല നിരപ്പുയർന്നു .ഇതിനിടെ ആങ്ങമൂഴിയിൽ കാർ ഒഴിക്കിൽപ്പെട്ടു. തദ്ദേശവാസിയായ
സജ്ഞയന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്. ആളപായമില്ല,
വണ്ടം പതാൽ – എരുമേലി ചരള എന്നീ പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി.