Friday, May 3, 2024
keralaNews

എരുമേലി സൂപ്പർ മാർക്കറ്റിലെ   മോഷണശ്രമം ; ഡോഗ് സ്ക്വാഡും – വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു. 

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന
സൂപ്പർ മാർക്കറ്റിലെ മോഷണ ശ്രമത്തെ ഡോഗ് സ്ക്വാഡും -വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു.എരുമേലി പോലീസ് എസ് ഐ,അനീഷ് എം. എസ് ,
വിരലടയാള വിദഗ്ധൻ ജസ്റ്റിൻ ജോസഫ്,ഡോഗ് സ്ക്വാഡ്  വിദഗ്ധൻ എ.എസ് ഐ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആണ് പരിശോധന നടത്തി കൊണ്ടിരിക്കുന്നത് . ഇന്ന് ഉച്ചയ്ക്ക്  മൂന്നരയോടെ എത്തിയ സംഘം സൂപ്പർമാർക്കറ്റിലെ  വിവിധ ഭാഗങ്ങൾ പരിശോധിക്കുകയും ചെയ്തു. ജിൽ  എന്ന  നായയെ കൊണ്ട്  പരിശോധിപ്പിച്ചുവെങ്കിലും നായ അധികദൂരം പോയില്ല.
ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. മാർക്കറ്റിലെ പണമോ മറ്റു സാധനങ്ങളോ ഒന്നും നഷ്ടപ്പെടാൻ സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.എസ് .ഐ അനീഷ് എം. എസ് പറഞ്ഞു.