Sunday, May 5, 2024
keralaNewsObituarypolitics

ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു കാനം കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു കാനമെന്നും നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിര്‍ രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലര്‍ത്തിയിരുന്നതെന്നും കെ. സുരേന്ദ്രന്‍ അനുസ്മരിച്ചു

 

കാനം രാജേന്ദ്രന്റെ സംസ്‌ക്കാരം ഞായറാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം നാളെ പ്രത്യേക വിമാനമാര്‍ഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.തുടര്‍ന്ന് ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയില്‍ എത്തിക്കും.

അതിനുശേഷം സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതുകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.തുടര്‍ന്ന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്ക്കും അതിനുശേഷം കാനത്തുള്ള സ്വവസതിയില്‍ കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 11 മണിയോടെ കാനത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീര്‍ പി.പി.സുനീര്‍ പറഞ്ഞു.