Sunday, May 12, 2024
keralaNewsObituarypolitics

കാനം രാജേന്ദ്രന്റെ സംസ്‌ക്കാരം ഞായറാഴ്ച

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ സംസ്‌ക്കാരം ഞായറാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം നാളെ പ്രത്യേക വിമാനമാര്‍ഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.

തുടര്‍ന്ന് ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയില്‍ എത്തിക്കും. അതിനുശേഷം സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതുകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.തുടര്‍ന്ന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്ക്കും അതിനുശേഷം കാനത്തുള്ള സ്വവസതിയില്‍ കൊണ്ടുപോകും.

ഞായറാഴ്ച രാവിലെ 11 മണിയോടെ കാനത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീര്‍ പി.പി.സുനീര്‍ പറഞ്ഞു.