Friday, April 26, 2024
keralaNews

മണർകാട് അയർക്കുന്നം പഞ്ചായത്തുകൾ ഇളക്കി മറിച്ച് എൻ. ഹരിയുടെ പ്രചരണം 

 മണർകാട് ദേവീക്ഷേത്രത്തിലും ,തൊട്ടടുത്ത കൊട്ടാരത്തിലെ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാലയിലും  പങ്കെടുത്ത എൻ ഡി എ സ്വാനർത്ഥി പിന്നീട്  മണർകാട്      പഞ്ചായത്തിൽ പര്യടനം ആരംഭിച്ചത് . മണർകാട് പഞ്ചായത്തിലെ പൊടിമറ്റം എന്ന സ്ഥലത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രതീക്ഷയ്ക്കപ്പുറം വലിയ ഒരു ജനസഞ്ചയമാണ് ആ ഉദ്ഘാടന പരിപാടിയിൽ മണർകാട് എത്തിയത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ ആ പരിപാടിയിൽ പങ്കെടുത്തു. അതിനു ശേഷം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.
പറമ്പുകരയിൽ മണർകാട്ടെ പര്യടനം അവസാനിച്ചു. അതിനു ശേഷം അയർക്കുന്നം പഞ്ചായത്തിൽ പര്യടനം നടത്തി. ഓരോ കേന്ദ്രങ്ങളിലും നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനാവലി ആണ് സ്വീകരിക്കാൻ എത്തിച്ചേർന്നത്.