Friday, May 3, 2024
indiaNewspolitics

ആര്‍എസ്എസ് അഖിലേന്ത്യാ പ്രതിനിധി സഭയ്ക്ക് ഗുജറാത്തില്‍  തുടക്കമായി

ഗുജറാത്ത്: ഗുജറാത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലേന്ത്യാ പ്രതിനിധി സഭയ്ക്ക് തുടക്കമായി.കര്‍ണ്ണാവതിയില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

സര്‍കാര്യവാഹ് ദത്താജി ഹൊസബൊളെ പ്രവര്‍ത്തന അവലോകനത്തിന് തുടക്കമിട്ടു. ഇന്നു മുതല്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക യോഗത്തില്‍ വിവിധ സംസ്ഥാന ങ്ങളില്‍ നിന്നായി 1248 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആര്‍എസ്എസ് അനുബന്ധ സംഘടനകളായ 36 വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സഭയ്ക്ക് മുന്നോടിയായി നടത്തിയ മാദ്ധ്യമസമ്മേളനത്തില്‍ ആര്‍എസ്എസ് ശതാബ്ദി വര്‍ഷമായ 2025ല്‍ ഇന്ത്യയിലെ ഒരു ലക്ഷം സ്ഥലത്തേക്ക് പ്രവര്‍ത്തനം എത്തിക്കുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു. മൂന്ന് ദിവസമായി നടക്കുന്ന പ്രതിനിധി സഭയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ അവലോകനവും വരാനിരിക്കുന്ന വര്‍ഷത്തെ പ്രവര്‍ത്തന വ്യാപനവും തീരുമാനിക്കുമെന്നും അംബേക്കര്‍ വ്യക്തമാക്കി.                                                        കൊറോണ കാലമായിട്ടുകൂടി 2020ല്‍ മുടങ്ങിയ നിത്യ പ്രവര്‍ത്തനത്തിലെ 98.6 ശതമാനം സ്ഥലത്തും പ്രവര്‍ത്തനം സജീവമായെന്നാണ് വിലയിരുത്തല്‍. കൊറോണ നിയന്ത്രണം മൂലം നടത്താതിരുന്ന സംഘശിക്ഷാവര്‍ഗ്ഗുകളെന്ന പരിശീലന പരിപാടി ഇത്തവണ ഏപ്രില്‍ മാസം മുതല്‍ ജൂലൈ വരെ 104 സ്ഥലങ്ങളില്‍ നടത്തും. ഒരു ശിബിരത്തില്‍ ശരാശരി 300 പേരെയാണ് പ്രതീക്ഷിക്കുന്നത്. കൊറോണ കാലത്ത് സേവാ പ്രവര്‍ത്തനങ്ങളിലൂടെ സംഘപ്രവര്‍ത്തകര്‍ സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് സമൂഹത്തിലിറങ്ങിയത്. ഇന്ത്യയൊട്ടാകെ 5.50 ലക്ഷം പേര്‍ സേവനനിരതരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.