Monday, May 6, 2024
keralaNewspolitics

നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി : മന്ത്രി 

എരുമേലി:ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട്  കച്ചവടക്കാർ
നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ -സിവിൽ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.എരുമേലി ദേവസ്വം ബോർഡ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കടകളിൽ വില നിലവാരം സംബന്ധിച്ച് നൽകിയിട്ടുള്ള ബോർഡുകൾ പ്രദർശിപ്പിക്കണം. വിൽക്കുന്ന സാധനങ്ങളുടെ ഗുണ നിലവാരം,വില, സാധനങ്ങളുടെ കാലാവധി, സ്റ്റിക്കർ  പതിച്ചതടക്കം എല്ലാ കാര്യങ്ങളും കച്ചവടക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന കടകളിൽ മത്സ്യ- മാംസാദി ഭക്ഷണങ്ങൾ വിൽക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.തീർത്ഥാടകർക്ക്
ദോഷകരമാകുന്ന ഒരു കാര്യവും ചെയ്യരുതെന്നും അത്തരം കാര്യങ്ങൾ
അടിയന്തിര നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ,റാന്നി എം എൽ എ പ്രമോദ് നാരായണൻ, ഡപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ദേവസ്വം  ഡപ്യൂട്ടി കമ്മീഷണർ ബി.സുനിൽകുമാർ,അസി.കമ്മീഷണർ ആർ. പ്രകാശ്,എ ഒ  ശ്രീധര ശർമ്മ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, പഞ്ചായത്തംഗം നാസർ പനച്ചി,യോഗത്തിൽ ജില്ല സിവിൽ സപ്ലൈസ് ഓഫീസർ വി. ജയപ്രകാശ്, താലൂക്ക് സപ്ലൈസ്  ഓഫീസർ സത്യബാലൻ,ജില്ല ഭക്ഷ്യ സുരക്ഷ ഓഫീസർ റൺദീപ് സി ആർ,ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി ഓഫീസർ  ഇ പി അനിൽകുമാർ,സേവ സമാജം സംസ്ഥാന സെക്രട്ടറി എസ്.മനോജ്,സേവ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയൻ എരുമേലി,യൂണിയൻ അംഗം ശശിധരൻ പൊൻകുന്നം, ജമാത്ത് പ്രസിഡന്റ് പി എ ഇർഷാദ്,സെക്രട്ടറി സി എ എ കരീം, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ശശിധരൻ,വ്യാപര സമിതി സെക്രട്ടറി ആർ.ഹരികുമാർ, കച്ചവടക്കാർ എന്നിവർ പങ്കെടുത്തു.