Thursday, May 9, 2024
HealthindiaNewspolitics

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. ഇത്തരം സംഭവങ്ങളില്‍ എത്രയുംവേഗം 2020ലെ എപിഡെമിക് ഡിസീസസ് ആക്ട് പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സമൂഹമാധ്യമങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ പ്രചരണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന സംഭാവനകള്‍ക്ക് സമൂഹമാധ്യമങ്ങളിലും മറ്റും പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.                                                                                       ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതില്‍ ഐഎംഎ നന്ദി അറിയിച്ചു. പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്‌സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.