Monday, May 20, 2024
keralaNewsObituary

മകന്‍ അച്ഛനെ മര്‍ദിച്ചു കൊന്നു; മകന്‍ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് മകന്‍ അച്ഛനെ മര്‍ദിച്ചു കൊന്നു. ഏകരൂര്‍ സ്വദേശി ദേവദാസാണ് മരിച്ചത്. മരണത്തില്‍ മകന്‍ അക്ഷയ് ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയില്‍ ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് മകനെ കസ്റ്റഡിയില്‍ എടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദന വിവരങ്ങള്‍ പുറത്തറിയുന്നത്. മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ദേവദാസ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു. ലഹരിമരുന്നിനും മറ്റും പണം ആവശ്യപ്പെട്ടായിരുന്നു അക്ഷയ് ദേവ് പിതാവിനെ മര്‍ദിക്കാറുണ്ടായിരുന്നത്.