Saturday, May 4, 2024
keralaNewspolitics

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം.

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവെയ്‌ലബില്‍ സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരം നീരീക്ഷണം മുന്നോട്ട് വച്ചത്.

എന്നാല്‍ കേസില്‍ ഇടപെടില്ലെന്ന നിലപാടില്‍ മാറ്റമില്ല. കുടുംബം നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഈ നടപടികളെ തുറന്നുകാണിക്കുന്ന പ്രചാരണങ്ങള്‍ നടത്താനും സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.