Monday, May 20, 2024
Local NewsNewsObituary

കുട്ടിക്കാനത്ത് കാറപകടം; രണ്ട് പേര്‍ മരിച്ചു: നാല് പേര്‍ക്ക് പരിക്ക്

മുണ്ടക്കയം : കൊട്ടാരക്കര – കുട്ടിക്കാനം – ദിഡിഗല്‍ ദേശീയ പാതയില്‍ കുട്ടിക്കാനം കടുവപ്പാറയ്ക്ക് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ്റിങ്ങള്‍ സ്വദേശികളായ സിന്ധു (45) , ഭദ്ര – 18 എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പം യാത്ര ചെയ്ത നാല് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാല മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയം ഭാഗത്തേക്ക് വരുകയായിരുന്ന ഇവരുടെ കാര്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ . ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. പെരുവന്താനം പോലീസും – നാട്ടുകാരും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ റോഡിലെത്തിച്ചത്.