Saturday, May 4, 2024
keralaNews

യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

അണക്കര ഏഴാംമൈല്‍ കോളനിയില്‍ മാലിന്യം തള്ളിയെന്ന് ആരോപിച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അണക്കര ഏഴാംമൈല്‍ കോളനി പട്ടശേരിയില്‍ ജോമോളാണ് ശനിയാഴ്ച രാത്രി നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നും പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് പ്രതി ജോമോള്‍ അയല്‍വാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് ദാരുണ സംഭവം നടന്നത്. തൊട്ടുപിന്നാലെ ജോമോളും കുടുംബവും രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചുതന്നെ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായിരുന്നു.