Saturday, May 4, 2024
keralaNewsObituary

അന്തരിച്ചു.

കാസര്‍കോട് :സുപ്രഭാതം പത്രം സ്‌പോര്‍ട്‌സ് ലേഖകന്‍ യു.എച്ച്.സിദ്ദിഖ്(43) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കാഞ്ഞങ്ങാടിനു സമീപം ട്രെയിനില്‍ വച്ചാണു ഹൃദയാഘാതമുണ്ടായത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി വണ്ടിപ്പെരിയാറാണു സ്വദേശം. കോഴിക്കോട് യൂണിറ്റിലാണു ജോലി ചെയ്തിരുന്നത്.പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെയാണു മരണം. മുന്‍പ് തേജസിലും മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്.