Wednesday, May 15, 2024
keralaNews

പത്തനംതിട്ടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു.

പത്തനംതിട്ട :ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുണ്‍ (35), ഭാര്യ ശ്യാമ (28) എന്നിവരുടെ മകള്‍ ആദിശ്രീയാണ് (4) മരിച്ചത്.കഴിഞ്ഞ 6ന് 3 മണിയോടെയാണ് അരുണ്‍, ശ്യാമ, ആദിശ്രീ എന്നിവരെ വീട്ടിലെ മുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ശ്യാമയും അരുണും സംസാരശേഷിയില്ലാത്തവരാണ്. ഗുരുതരമായി പെള്ളലേറ്റ ശ്യാമയും ആശുപത്രിയില്‍ ചികിത്സയിലാണ്.താല്‍ക്കാലികാടിസ്ഥാനത്തില്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്ന അരുണ്‍ ഒരു മുറിയിലും ശ്യാമയും മകളും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ശ്യാമയെയും ആദിശ്രീയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരുണിന് പെള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം.