Friday, May 10, 2024
keralaNews

അടൂരില്‍ കനത്ത കാറ്റിലും മഴയിലും മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

പത്തനംതിട്ട അടൂര്‍ ചൂരക്കോട് കനത്ത കാറ്റിലും മഴയിലും മരം വീണു ബൈക്ക് യാത്രികന്‍ മരിച്ചു. അടൂര്‍ നെല്ലിമുകള്‍ സ്വദേശി മനു മോഹനാണ് (32) മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംക്ഷനിലായിരുന്നു അപകടം. മൃതദേഹം അടൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.