Wednesday, May 1, 2024
keralaNewspolitics

കുത്തി പൊളിച്ച റോഡ്  സഞ്ചാര യോഗ്യമാക്കണം. ബിജെപി . 

സഞ്ചാര യോഗ്യമായിരുന്ന മുണ്ടക്കയം കോരുത്തോട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കുത്തി പൊളിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണിപൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി  ധർണ്ണ നടത്തി.
കോവിഡ് കാലത്ത് രോഗികളെ പോലും കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലാണ്  റോഡെന്നും നേതാക്കൾ പറഞ്ഞു. അപകടങ്ങളും  ദിനം പ്രതികൂടുകയാണ് . അടിയന്തിരമായി പണി  പൂർത്തീ കരിക്കണമെന്ന് ആവശ്യപ്പെട്ട്  ബിജെപി വണ്ടൻപതാൽ മേഖല സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം  വണ്ടൻപതാൽ മേഖല സെക്രട്ടറി ബിജുമോൻ ടി കെ ഉദ്ഘാടനം  ചെയ്തു.  യോഗത്തിൽ മേഖല വൈസ് പ്രസിഡന്റ്‌ അഭിലാഷ് പാലിയേക്കര സംസാരിച്ചു .