Monday, May 6, 2024
indiaNewsObituary

ചിക്കന്‍ കറിയുടെ പേരില്‍ അച്ഛന്‍ മകനെ തല്ലിക്കൊന്നു.

വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയുടെ പേരില്‍ അച്ഛനും മകനും തമ്മില്‍ കൂട്ടയടി. സംഭവത്തില്‍ വിറക് കമ്പ് കൊണ്ട് അച്ഛന്‍ മകനെ അടിച്ചുകൊലപ്പെടുത്തി.കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം.ശിവറാം എന്നയാളാണ് വാക്കുതര്‍ക്കത്തിനൊടുവില്‍ കൊല്ലപ്പെട്ടത്.വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയുടെ പേരിലാണ് അച്ഛന്‍ ഷീനയും മകനുമായി വാക്കേറ്റമുണ്ടായത്.പുറത്തുപോയി വന്ന ശിവറാമിന് കറി വെച്ചിരുന്നില്ല, ഇതിനെ തുടര്‍ന്ന് വഴക്കുണ്ടാവുകയായിരുന്നു.ഇതിനിടെയില്‍ മരക്കമ്പ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും മരണത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.