Sunday, May 5, 2024
keralaLocal NewsNews

ചരിത്രം കുറിച്ച് കൊടുങ്ങൂര്‍ ദേവി ക്ഷേത്രത്തില്‍ പിടിയാന ഗജമേള

കോട്ടയം -ഉത്സവ കേരളത്തില്‍ ചരിത്രം കുറിച്ച് കൊടുങ്ങൂര്‍ ദേവി ക്ഷേത്രത്തില്‍ പിടിയാന ഗജ മേള നടന്നു.ആട ആഭരണങ്ങള്‍ ഒന്നും ഇല്ലാതെ കേരളത്തിലെ അഴകും നിലവും ഉള്ള ഒന്‍പതു പിടിയാനകള്‍ ആണ് ഗജമേളയില്‍ അണി നിരന്നത്.8 ദേശങ്ങളില്‍ എത്തിയ കാവടിയ്ക്ക് ശേഷം

 

 

 

 

 

ക്ഷേത്രം ഗോപുര വാതില്‍ കടന്നു തോട്ടക്കാട് പഞ്ചാലി,തൊട്ടേയ്ക്കാട് കുഞ്ഞു ലക്ഷ്മി,പ്ലാത്തോട്ടം ബീന,പ്ലാത്തോട്ടം മീര,ഉള്ളൂര്‍ വേപ്പിന്മൂട് ഇന്ദിര,ഗുരുവായൂര്‍ ദേവി,കുമാരനെലൂര്‍ പുഷ്പ, വേണാട്ട് മറ്റം കല്യാണി,കിഴക്കേടത്തുമന ദേവി ശ്രീ പാര്‍വതി എന്നീ ഗജ റാണിമാര്‍ പുരുഷാരത്തിനു നടുവിലേക്ക് എത്തി. ശൈലേഷ് വൈക്കത്തിന്റെ ഗജ വിവരണത്തിന്റെ അകമ്പടിയില്‍ ആര്‍പ്പ് വിളിയോടെ ആണ് ഓരോ ആനകളെയും സ്വീകരിച്ചത്. കൊമ്പന്‍ ആനകള്‍ക്ക് മാത്രം അല്ല പിടിയനാകള്‍ക്കും കേരളത്തില്‍ ശക്തമായ ആരാധകര്‍ ഉണ്ട് എന്ന് തെളിയിക്കുന്നത് ആയിരുന്നു കൊടുങ്ങൂര്‍ ഗജമേള. തൊട്ടേയ്ക്കാട് കുഞ്ഞു ലക്ഷ്മിയ്ക്ക് പ്രഥമ പട്ടം. തൃക്കൊടുങ്ങൂര്‍ മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം നല്‍കി. ആറാട്ടിനു ഉള്ള തിടമ്പ് തോട്ടക്കാട് പഞ്ചാലിയ്ക്ക് ആണ്.പ്ലാത്തോട്ടം ബീന വിധി കര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം നേടി. ക്ഷേത്രം നടപന്തലില്‍ തന്ത്രി പെരിഞ്ഞേരിമന നന്ദനന്‍ നമ്പൂതിരി പട്ടം സമര്‍പ്പണം നടത്തി. ശ്രീകുമാര്‍ അരൂകുറ്റി, ശൈലേഷ് വൈക്കം, അഡ്വ.രാജേഷ് പല്ലാട്ട് അടങ്ങുന്ന വിദഗ്ധ സംഘമാണ് വിജയികളെ തെരഞ്ഞെടുത്തത്.രാവിലെ നടന്ന എട്ടു ദേശങ്ങളില്‍ നിന്നെത്തിയ കാവടിയാട്ടം കാണാന്‍ ആയിരങ്ങള്‍ ആയിരുന്നു ക്ഷേത്രം സന്നിധിയില്‍ എത്തിയത്. ഗജമേളയ്ക്ക് ശേഷം ആന ഊട്ടും നടന്നും.ഉച്ചക്ക് ശേഷം നടന്ന ആറാട്ട് ഭക്തി സാന്ദ്രമായി. ഒന്‍പത് ആനകള്‍ അണി നിരന്ന ആറാട്ട് എഴുന്നള്ളിപ്പ് വര്‍ണ്ണാഭമായി. കൊടിയിറക്കൊടെ 10 ദിവസം നീണ്ടു നിന്ന ഉത്സവം സമാപിച്ചു.