Wednesday, May 15, 2024
keralaNews

ഓണം ബംമ്പര്‍; അവര്‍ നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമര്‍പ്പിച്ചു

തിരുവനന്തപുരം: ഓണം ബംബര്‍ ഒന്നാം സമ്മാനമായ 25 കോടിയുടെ ഭാഗ്യശാലികള്‍ ടിക്കറ്റുമായി ലോട്ടറി ഓഫീസിലെത്തി. ലോട്ടറി എടുത്ത നാല്ല് പേരും ചേര്‍ന്നാണ് സംസ്ഥാന ലോട്ടറി ഓഫീസില്‍ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്‌നാട് സ്വദേശികള്‍ ഓഫീസിലെത്തിയത്. നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമര്‍പ്പിച്ചത്. തമിഴ്‌നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജന്‍, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. 25 കോടിയുടെ രൂപയുടെ ഓണം ബംബര്‍ അടിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്കെന്നായിരുന്നു പുറത്തുവന്ന വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് പുറത്തുവന്നത്. എന്നാല്‍ ടിക്കറ്റുമായി ആരും എത്തിയിരുന്നില്ല. നടരാജന്‍ എന്നയാളാണ് വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതെന്ന് പിന്നീടറിഞ്ഞു. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കില്‍ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്റെ സുഹൃത്ത് പാണ്ഡ്യരാജ് പറഞ്ഞിരുന്നു.