ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവ്.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവാണെന്ന് പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മരുന്ന് കഴിച്ചവരില്‍ കുറച്ചുപേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളൂ. ഇവര്‍ക്ക് വളരെ വോഗത്തില്‍ ദവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗമുക്തിയുണ്ടായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

പക്ഷേ, ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കാത്തതിനാല്‍ രോഗം സ്ഥിരീകരിച്ച രോഗികളുടെ ചികിത്സയ്ക്ക് ഹോമിയോ മരുന്ന് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍, രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഹോമിയോ മരുന്നായ ആഴ്‌സനിക് ആല്‍ബ് 30 കൊറോണയെ പ്രതിരോധിക്കാന്‍ ഫലപ്രദമാണോയെന്ന് അറിയാന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.