കത്തെഴുതി വച്ചശേഷം ആറ്റില്‍ ചാടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തി.ഹെല്‍ത്ത് ഡയറക്ട്രേറ്റിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പേയാട് കാക്കുള്ളം റോഡ് ശിവകൃപയില്‍ കൃഷ്ണകുമാറി(54)ന്റെ മൃതദേഹം കരമനയാറിന്റെ മങ്കാട്ട്ക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഇന്നലെ മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
കരമനയാറ്റിലെ നീലച്ചല്‍ കടവില്‍ കൃഷ്ണകുമാറിന്റെ ചെരുപ്പുകള്‍ കണ്ടെത്തിയിതിനെത്തുടര്‍ന്ന് അവിടെ പൊലീസും അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ സംഘവും ഞായറാഴ്ച ഉച്ചയോടെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വൈകിട്ടോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.
സഹപ്രവര്‍ത്തകന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടെയാണ് വീട്ടില്‍ നിന്ന് കാണാതായത്. വീട്ടില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍, ‘തന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു. മുങ്ങി….’ എന്നെഴുതിയിരുന്നു.രണ്ടു ദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

You must be logged in to post a comment Login