പ്രധാനമന്ത്രി നരേന്ദ്രമോദി ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിന് വെള്ളി കിരീടവും തലപ്പാവും രാമനാമം പ്രിന്റ് ചെയ്ത ഷാളും സമ്മാനിക്കുമെന്ന് പൂജാരി ഗദ്ദിന്‍ശീന്‍ പ്രേംദാസ് ജി മഹാരാജ്. രാമക്ഷേത്രത്തിനായി പ്രധാനമന്ത്രി അയോധ്യയിലെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചക്ക് 12 മണിയോടെ അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി ഹനുമാന്‍ഗര്‍ഹി ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്. രാമജന്മഭൂമിക്കായി നരേന്ദ്രമോദി 3.5 ക്വിന്റല്‍ ഭാരമുള്ള ഹനുമാന്‍ക്ഷേത്ര മണി മുഴക്കുമെന്നും ഗദ്ദിന്‍ശീന്‍ പ്രേംദാസ് ജി മഹാരാജ് പറഞ്ഞു.ഹനുമാര്‍ഗര്‍ഹിയിലെ പ്രാര്‍ഥനക്ക് ശേഷമാണ് രാമജന്മഭൂമിയിലെ രാമ ലല്ലയില്‍ പൂജാ ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് ഭൂമി പൂജയും ശിലാസ്ഥാപനവും നടക്കും. ചടങ്ങിലെ 174 അതിഥികളില്‍ 135 പേരും മതനേതാക്കളാണ്.