സ്വര്‍ണ വില വീണ്ടും മുന്നോട്ട്.ഇന്ന് പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പവന്‍ 14,240 രൂപയാണ് വര്‍ദ്ധിച്ചത്.
പവന്‍ വില 50,000 അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാല്‍ വിലകുറയാനും അത് ഇടയാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.