സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തെ പറ്റി രണ്ട് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപിയുടെ നേതൃത്വത്തില്‍ ഒരു സംഘവും, ദുരന്തനിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ മറ്റൊരു സംഘവും ആണ് ഇത് അന്വേഷിക്കുന്നത്. ഈ അന്വേഷണ സംഘങ്ങള്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ വിവരങ്ങള്‍ പുറത്തു വന്നതിന് ശേഷം എല്ലാം അതിനെകുറിച്ച് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.തീപിടിത്തത്തില്‍ സുപ്രധാനമായ ഫയലുകള്‍ ഒന്നും കത്തിയിട്ടില്ല. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ആവശ്യപ്പെട്ട എല്ലാം രേഖകളും കൊടുക്കാന്‍ തയ്യാറാണ്. കത്തിയെന്ന് പറയുന്ന ഫയലുകളില്‍ സുപ്രധാനമായ ഒരു ഫയലും ഇല്ല. പ്രധാനപ്പെട്ട ഫയലുകളല്ല കത്തിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.