കാഞ്ഞിരപ്പള്ളി രൂപതയിലെ, നല്ലതണ്ണിയിലുള്ള മാര്‍ തോമ്മാശ്ലീഹാ ദയറായെ സ്വയാധികാര ദയറായായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവ് നാളെ(14.09.2020) ഉയര്‍ത്തുകയാണ്.
സ്വയാധികാരമുള്ള സീറോ മലബാര്‍ സഭയിലെ, ആദ്യത്തെ ദയറായായി മാര്‍ത്തോമാശ്ലീഹാ ദയറാ ചരിത്രത്തില്‍ ഇടം പിടിക്കുകയും, മാര്‍ത്തോമാ നസ്രാണികളുടെ ആശ്രമ ജീവിത ശൈലിക്ക് വലിയൊരു മാതൃകയാവുകയുമാണ്.നല്ലതണ്ണിയിലെ മാര്‍തോമാ ശ്ലീഹാ ദയറയില്‍ നാളെ നടക്കുന്ന കര്‍മ്മങ്ങളില്‍ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ ഇതുമായി ബന്ധപ്പെട്ട ഡിക്രി വായിക്കുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.ശ്ലൈഹിക ജീവിത പിന്തുടര്‍ച്ചയ്ക്കും, അതിന്റെ പൂര്‍ണ്ണത അഭ്യസിക്കുന്നതിനും, ഈ ജീവിതശൈലി മറ്റുള്ളവരിലേക്ക് പകരുന്നതിനുമുള്ള ഇടമായി മാറി മാര്‍ത്തോമാശ്ലീഹാ ദയറാ, സഭയ്ക്ക് ഒരു അനുഗ്രഹമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.ഉറവിടത്തിലേക്ക് തിരിയുവാന്‍ ആഹ്വാനം ചെയ്തും, നഷ്ടപെട്ട നസ്രാണികളുടെ തനിമ വീണ്ടെടുക്കുന്നതിന് ദയറാ ആരംഭിച്ചും, മാതൃസഭ്ക്കുവേണ്ടി ധാരാളം ത്യാഗങ്ങള്‍ സഹിച്ച ബഹുമാനപെട്ട സേവ്യര്‍ കൂടപ്പുഴ