Wednesday, February 21, 2024
keralaNewsObituary

സിപിഎം ഗ്രാമപഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം ചെമാര്‍കുഴി വീട്ടില്‍ സി.പി.മോനിഷിനെയാണ് (32) വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം. സംഭവ സമയത്ത് അമ്മയും അച്ഛനും ഭാര്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല.

തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന വല്യച്ഛന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി എത്തിയ ജീവനക്കാര്‍ വീട്ടുകാരെ കാണാനില്ലെന്നു പറഞ്ഞപ്പോഴാണ് വല്യച്ഛന്‍ ഇവിടെയെത്തി പരിശോധിച്ചത്.സാമ്പത്തിക ബാധ്യതയാണു മരണത്തിന് കാരണമെന്ന് മോനിഷ് എഴുതിവെച്ച കത്ത് പൊലീസിന് ലഭിച്ചു. മോനിഷ് പൂക്കോട്ടുകാവില്‍ ഇലക്ട്രിക് കടയും നടത്തിയിരുന്നു. പൂക്കോട്ടുകാവ് നോര്‍ത്ത് എട്ടാം വാര്‍ഡിനെയാണ് സിപിഎം അംഗമായ സി.പി. മോനിഷ് പ്രതിനിധീകരിച്ചിരുന്നത്. അച്ഛന്‍: രവീന്ദ്രന്‍.അമ്മ: പദ്മിനി. ഭാര്യ: ദീപ്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ – 1056, 0471- 2552056)